ഡിഎംകെയ്ക്കെതിരെ 1.34 ലക്ഷം കോടിയുടെ അഴിമതി ആരോപണവുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഡിഎംകെയ്‌ക്കെതിരെ 1.34 ലക്ഷം കോടിയുടെ അഴിമതി ആരോപണവുമായി ബിജെപി. ഡിഎംകെ നേതാക്കളുടെ വന്‍കിട സ്വത്തുക്കളെക്കുറിച്ചുള്ള വിവരം സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പുറത്തുവിട്ടു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയും ലക്ഷ്യമിടുന്ന അണ്ണാമലൈ, മറ്റു നേതാക്കളുടെ അനധികൃത സ്വത്തുവകകളെന്ന് ആരോപിക്കുന്നവയുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈ മെട്രോ റെയിലിന്റെ കരാര്‍ ഉറപ്പാക്കാന്‍ ഒരു കമ്പനിയെ അനുകൂലിച്ചതിന് തനിക്ക് ഇരുന്നൂറ് കോടി രൂപ കൈക്കൂലി നല്‍കിയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ലക്ഷ്യമിട്ട് അണ്ണാമലൈ ആരോപിച്ചു. ഷെല്‍ കമ്പനികള്‍ വഴിയാണ് പണം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരായ ദുരൈ മുരുകന്‍, ഇ.വി. വേലു, കെ. പൊന്‍മുടി, വി. സെന്തില്‍ ബാലാജി, മുന്‍ കേന്ദ്രമന്ത്രി എസ്. ജഗത്രക്ഷകന്‍ തുടങ്ങിയവരുടെ പേരിലുള്ളതെന്നുകൂടി അവകാശപ്പെടുന്ന 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളെക്കുറിച്ചാണ് അണ്ണാമലൈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...