കൊല്‍ക്കത്ത: ക്ഷേമപദ്ധതികള്‍ തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സമീപകാലത്തെ സിലബസ് പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കെതിരെ മമത രൂക്ഷവിമര്‍ശനം നടത്തി. താന്‍ താജ്മഹലും വിക്ടോറിയ മെമ്മോറിയലും തകര്‍ക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. “നിങ്ങൾ എന്നോടൊപ്പം നിന്നാൽ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. ഞാൻ ഒന്നും തകർക്കില്ല. ആരുടെയും ജോലി കളയില്ല. താജ്മഹൽ ഇല്ലാതാക്കില്ല. വിക്ടോറിയ മെമ്മോറിയൽ ഇല്ലാതാക്കില്ല. ചരിത്രം ചരിത്രമാണ്. ചരിത്രം മാറ്റാൻ നമുക്കാർക്കും അധികാരമില്ല. അതുകൊണ്ടാണ് ഇന്ത്യയുടെ ചരിത്രം ഇന്ത്യയുടെ സമ്പത്താകുന്നത്”- കൊൽക്കത്തയിലെ അലിപ്പൂരിൽ ഒരു ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.
“ഇന്ത്യയുടെ മതേതരത്വമാണ് ബംഗാളിന്‍റെ സമ്പത്ത്. ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും ഇല്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാവില്ലായിരുന്നു. വിദ്യാസാഗർ മുതൽ രാജാറാം മോഹൻ റോയ് വരെയുള്ള നിരവധി പേർ. ഇന്ന് ഈ വ്യക്തിത്വങ്ങളെ നമ്മള്‍ ആദരിക്കുന്നു”- മമത ബാനർജി കൂട്ടിച്ചേർത്തു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.





























