തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ബംഗാളിലെ സന്ദേശ്‌വാലിയിലുണ്ടായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല. തൃണമൂൽ കോൺഗ്രസിന്റേത് താലിബാന്റെ സംസ്‌കാരവും ചിന്താഗതിയുമാണെന്ന് ഷെഹ്‌സാദ് വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക ചൂഷണത്തിനും ആക്രമണങ്ങൾക്കും തെളിവുകളുണ്ടെങ്കിലും ബംഗാൾ പോലീസ് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഉപദ്രവിക്കുകയാണെന്നും, തൃണമൂലിന്റെ പാർട്ടി പ്രവർത്തകരെ പോലെ പെരുമാറുകയാണെന്നും അദ്ദേഹം ആരോപണം ഉയർത്തുന്നു.

” സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാക്കളും അവരുടെ ഗുണ്ടകളും സ്ത്രീകൾക്കെതിരെ നടത്തിയ അതിക്രമങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ട്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖും ഇക്കൂട്ടത്തിലുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കുമെതിരായി നടത്തുന്ന ഈ അതിക്രമങ്ങൾക്കെല്ലാം വ്യക്തമായ തെളിവുകളുണ്ട്. എന്നിട്ടും സമാധാനപരമായി പ്രതിഷേധിക്കുന്ന ആളുകളോട് ഗുണ്ടകളോടെന്ന പോലെയാണ് മമതയുടെ പോലീസ് പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...