സഹകരണബാങ്കുകളില്‍ സാമ്പത്തികക്രമക്കേടുകള്‍ വർധിക്കുന്നു ; കേരളബാങ്കിന് കർശന നിർദ്ദേശങ്ങളുമായി നബാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രാഥമിക സഹകരണബാങ്കുകളില്‍ സാമ്പത്തികക്രമക്കേടുകള്‍ റിപ്പോര്‍ട്ടുചെയ്യുന്ന പശ്ചാത്തലത്തില്‍ കേരളബാങ്കിന് നബാര്‍ഡ് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി. തട്ടിപ്പുനടന്ന പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് കേരളബാങ്ക് നല്‍കുന്ന വായ്പ ‘നഷ്ട’മായി കണക്കാക്കണമെന്നാണ് നിര്‍ദേശം. നല്‍കിയ വായ്പയ്ക്ക് തുല്യമായ തുക കേരളബാങ്ക് ‘കരുതല്‍’ ആയി മാറ്റിവെക്കണം. ഇത്തരം നിബന്ധനകള്‍ കര്‍ശനമാക്കി നബാര്‍ഡ് ഓഡിറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തനലാഭത്തിലായിരുന്ന കേരളബാങ്ക് 190 കോടിയിലധികം നഷ്ടത്തിലായിട്ടുണ്ട്.

കരുവന്നൂര്‍, പുല്‍പള്ളി, കണ്ടല എന്നീ സഹകരണബാങ്കുകള്‍ക്ക് നല്‍കിയ വായ്പയാണ് നബാര്‍ഡ് ‘നഷ്ട’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ മൂന്നുബാങ്കുകള്‍ക്കുമായി 92 കോടിരൂപയാണ് കേരളബാങ്ക് വായ്പ നല്‍കിയത്. ഇതില്‍ കണ്ടല സഹകരണബാങ്ക് മാത്രമാണ് തിരിച്ചടവ് മുടക്കിയിട്ടുള്ളത്. കരുവന്നൂര്‍, പുല്‍പള്ളി ബാങ്കുകള്‍ കേരളബാങ്കിന് നിഷ്‌ക്രിയ ആസ്തി വരാത്തവിധം വായ്പ തിരിച്ചടയ്ക്കുന്നുണ്ട്. സംസ്ഥാനത്ത് 140 സഹകരണസംഘങ്ങളില്‍ ഗുരുതര സാമ്പത്തികക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഇവയില്‍ പലസംഘങ്ങളും കേരളബാങ്കില്‍നിന്ന് വായ്പ എടുത്തവയുമാണ്.

പ്രാഥമിക സഹകരണബാങ്കുകളുടെ അപ്പെക്‌സ് ബാങ്കാണ് കേരളബാങ്ക്. നിക്ഷേപത്തിന്റെ 20 ശതമാനം റിസര്‍വായി മാറ്റിവെച്ചശേഷമാണ് പ്രാഥമിക സഹകരണബാങ്കുകള്‍ വായ്പ നല്‍കേണ്ടത്. കേരളബാങ്കില്‍ നല്‍കിയ നിക്ഷേപം മാത്രമല്ല, കാഷ് ക്രഡിറ്റുപോലുള്ള വായ്പകളും പ്രാഥമികബാങ്കുകളുടെ റിസര്‍വായാണ് ഇപ്പോൾ പരിഗണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...