ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് ; തൂത്തുവാരി ബിജെപി – തൃണമൂലിന് നിരാശ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പടെ ത്രിപുരയിലെ വിവധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻമുന്നേറ്റം. ഭൂരിഭാഗം ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചതായാണ് റിപ്പോർട്ട്. വോട്ടണ്ണൽ പുരോഗമിക്കുന്ന പല സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്.

സംസ്ഥാനത്ത് ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായ സാഹചര്യത്തിൽ കൂടിയാണ് നിർണായകമായ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുന്നത്. ആകെയുള്ള 334 സീറ്റിൽ 112 ഇടത്ത് ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബാക്കി തെരഞ്ഞെടുപ്പ് നടക്കുന്ന മിക്കവാറും സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നതായാണ് വിവരം. വൻ മുന്നേറ്റത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവേശിക്കാനാഗ്രഹിച്ച തൃണമൂൽ കോൺഗ്രസിന് തീർത്തും നിരാശ പകരുന്ന ഫലമാണ് ആദ്യഘട്ടത്തിൽ വരുന്നത്. സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ. 2018ൽ ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...