പച്ചക്കറി വില കുതിച്ചുയരുമ്പോഴും ഹോര്‍ട്ടി കോര്‍പ്പിന്റെ മൂന്നാറിലെ വിപണന കേന്ദ്രം ആശ്വാസം

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : വിപണിയില്‍ പച്ചക്കറി വില സാധാരണക്കാരുടെ കൈപൊള്ളിക്കുമ്പോള്‍ മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വിപണന കേന്ദ്രം സാധാരണക്കാര്‍ക്ക് ആശ്വാസമാകുകയാണ്. വിപണി വിലയേക്കാള്‍ പച്ചക്കറികള്‍ക്കുള്ള വലിയ വിലക്കുറവാണ് കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നത്. പലയിടത്തും നൂറിന് മുകളില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന തക്കാളിക്കിവിടെ 65 രൂപമാത്രമാണ് വില.

സാധാരണകാര്‍ക്കാശ്വാസകരമാകുന്ന രീതിയിലാണ് പച്ചക്കറി വില്‍പ്പന നടക്കുന്നതെന്ന് ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ പറഞ്ഞു. ക്യാരറ്റ് 35, പച്ചമുളക് 45, ക്യാബേജ് 20, വഴുതന 60, പയര്‍ 60 എന്നിങ്ങനെയാണ് വിവിധ തരം പച്ചക്കറികളുടെ വില്‍പ്പന. മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷന്‍ ഭാഗത്ത് ദേശിയപാതയോരത്താണ് ഹോര്‍ട്ടികോര്‍പ്പിന്റെ വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിലക്കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെ പച്ചക്കറികള്‍ വാങ്ങുന്നതിനും കേന്ദ്രത്തില്‍ ആളുകളുടെ തിരക്കനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മൂന്നാര്‍ പച്ചക്കറി ചന്തയിലാകട്ടെ പല പച്ചക്കറികളുടെയും വില പതിൻ മടങ്ങാണ്. തക്കാളിക്ക് 100 മുതല്‍ 120 വരെയും പച്ചമുളകിന് 60 മുതല്‍ 70 വരെയുമാണ് കിലോയുടെ വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...