മുണ്ടക്കൈ – ചൂരൽമല പുനരധിവാസ വിഷയത്തിൽ പ്രതിഷേധം നടത്താൻ ബിജെപിയും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം :  മുണ്ടക്കൈ – ചൂരൽമല പുനരധിവാസ വിഷയത്തിൽ പ്രതിഷേധം നടത്താൻ ബിജെപിയും. ഗുണഭോക്താക്കളുടെ ലിസ്റ്റ് പോലും തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് പ്രശാന്ത് മലവയൽ കുറ്റപ്പെടുത്തി. മാർച്ച് 3 ന് മേപ്പാടിയിൽ പ്രതിഷേധ സംഗമം നടത്തും. എവിടെയാണ് പുനരധിവാസം എന്നതിൽ വ്യക്തത ഇല്ലെന്നും പ്രശാന്ത് മലവയൽ വിമർശിച്ചു. സംസ്ഥാനം കൃത്യമായി കണക്ക് നൽകിയില്ലെന്നും ഒന്നിനും വ്യവസ്ഥ ഇല്ലാത്ത സ്ഥിതിയാണെന്നും കുറ്റപ്പെടുത്തൽ. ഈ സാഹചര്യത്തിൽ ആണ് പ്രക്ഷോഭത്തിലേക്ക് പോകുന്നത് – പ്രശാന്ത് മലവയൽ വ്യക്തമാക്കി. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അനാസ്ഥയെന്ന് ആരോപിച്ച് വയനാട് കലക്ട്രേറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു. ദുരന്തബാധിതരടക്കമുള്ളവർ സമരത്തിൻറെ ഭാഗമായിരുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ വൈകലുണ്ടായാൽ സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് യുഡിഎഫ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...