Thursday, April 17, 2025 2:55 pm

രേഖകളെല്ലാം സൂക്ഷിച്ചോളൂ , എന്‍പിആറിന് ഉപകാരപ്പെടും ; ഭീഷണിപ്പെടുത്തി കര്‍ണാടക ബിജെപിയുടെ ട്വീറ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വീഡിയോ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തില്‍ കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ ട്വീറ്റ് വിവാദമാകുന്നു. മുസ്ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം ‘രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും’. എന്നായിരുന്നു ബിജെപി കര്‍ണാട ഘടകത്തിന്റെ  ട്വീറ്റ്. എന്‍പിആറിനെ സംബന്ധിച്ച് ആശങ്കവേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ  ട്വീറ്റ് എന്നതും ശ്രദ്ധേയം.

എന്‍പിആറിന് ഒരു രേഖവും ശേഖരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സാധാരണ നടപടിക്രമം മാത്രമാണ് എന്‍പിആര്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പറഞ്ഞത്. എന്‍പിആര്‍ തുടങ്ങിവെച്ചത് കോണ്‍ഗ്രസാണ്. എന്‍പിആറിനായി 2010ല്‍ ബയോമെട്രിക് രേഖകള്‍ ആരാണ് ശേഖരിച്ചത്. ഞങ്ങള്‍ അധികാരത്തിലേറിയത് 2014ലാണ്. എന്‍പിആര്‍ ചിലര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനുപയോഗിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുകയാണെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. എന്‍പിആറുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ ഒന്നിന് സെന്‍സസ് പ്രക്രിയ ആരംഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചക്കുളത്തുകാവിൽ ആഞ്ജനേയോത്സവത്തിന് തുടക്കമായി

0
ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ആഞ്ജനേയോത്സവത്തോടനുബന്ധിച്ച് രാമായണമഹായജ്ഞത്തിനു തുടക്കംകുറിച്ചു....

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷന്‍ ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷന്‍ ചെയ്യും....

ക്രിസ്ത്യൻ മിഷണറിയെയും കുട്ടികളെയും ചുട്ടുകൊന്ന പ്രതിയെ ജയില്‍ മോചിതനാക്കി ഒഡിഷ സർക്കാർ

0
ഭുവനേശ്വര്‍: ആസ്‌ട്രേലിയന്‍ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റൈനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട്...

താമരക്കുളം ചത്തിയറ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

0
ചാരുംമൂട് : താമരക്കുളം ചത്തിയറ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം....