കാർഷിക നിയമം പിൻവലിക്കൽ ; തിങ്കളാഴ്ച പാർലമെന്റിൽ എത്തണമെന്ന് എംപിമാരോട് ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുക. പാർലമെന്റിൽ അന്നേ ദിവസം ഹാജരാകാൻ ബിജെപി ലോക്‌സഭാ എംപിമാർക്ക് വിപ്പ് നൽകി. പാർലമെന്റിന്റെ ശീതകാല സമ്മേളനം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും.

26 ബില്ലുകളാണ് സമ്മേളനത്തിൽ പരിഗണിക്കുന്നത്. ക്രിപ്‌റ്റോകറൻസി നിയന്ത്രണ ബിൽ, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51 ൽ നിന്നും 26 ശതമാനമായി കുറയ്ക്കാനുള്ള ബിൽ എന്നിവയും പാർലമെന്റ് ചർച്ച ചെയ്യും. കോൺഗ്രസും തങ്ങളുടെ എല്ലാ എംപിമാർക്കും (ലോക്‌സഭയും രാജ്യസഭയും) ഇന്നലെ രാത്രി വിപ്പ് നൽകി.

കഴിഞ്ഞ വർഷത്തെ മൺസൂൺ സെഷനിലാണ് വിവാദ കാർഷിക നിയമങ്ങൾ പാസായത്. അന്ന് തന്നെ കർഷക സമരത്തിന്റെ അഗ്നി രാജ്യത്ത് പടർന്നു. കാർഷിക നിയമത്തിന്റെ ഓരോ ഘട്ടത്തിലും പ്രതിപക്ഷവും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പഞ്ചാബ്, ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...