പെരുനാട് : സി.പി.എമ്മിന്റെ ധാഷ്ട്യം അംഗീകരിക്കില്ലെന്നും രാജഭരണത്തിന്റെ കാലം കഴിഞ്ഞെന്ന് പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ഓര്‍ക്കുന്നത് നല്ലതാണെന്നും ബി.ജെ.പി പെരുനാട് പഞ്ചായത്ത് കമ്മിറ്റി. പെരുനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അനധികൃതമായി സ്ഥലം കയ്യേറിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ കയ്യേറ്റ സ്ഥലം ഒഴിപ്പിച്ച് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെൻസിംഗ് ഇട്ട് സുരക്ഷിതമാക്കി നല്‍കി. ബാബുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടെന്നും ഇവര്‍ക്ക് ഭയരഹിതമായി പെരുനാട്ടില്‍ ജീവിക്കുന്നതിനുവേണ്ട എല്ലാ സഹായങ്ങളും ബി.ജെ.പി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പെരുനാട്ടില്‍ ആത്മഹത്യ ചെയ്ത ബാബുവിന്റെ കയ്യേറ്റ സ്ഥലം ഒഴിപ്പിച്ച് ഫെൻസിംഗ് ഇട്ട് സുരക്ഷിതമാക്കി നല്‍കി ബിജെപി
RECENT NEWS
Advertisment