ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വരും ; മമതയുടെ ഗുണ്ടകൾക്ക് ഇത്തവണ ജനങ്ങളെ തടയാൻ കഴിയില്ലെന്ന് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ കഴിഞ്ഞ 15 വർഷമായി ജനങ്ങളെ കൊള്ളയടിച്ചവർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 15 വർഷത്തിനിടയിൽ ജനങ്ങളെ കൊള്ളയടിച്ചവരെ ഒന്നൊന്നായി കണ്ടെത്തി തിരഞ്ഞെടുപ്പിനുശേഷം തൂക്കിലേറ്റും. പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി തന്റെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വപ്നം ഒരിക്കലും പൂർത്തീകരിക്കപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.

മമത സർക്കാരിനെ പുറത്താക്കുക എന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക. നുഴഞ്ഞുകയറ്റക്കാർ നമ്മുടെ യുവാക്കളുടെ തൊഴിൽ തട്ടി എടുക്കുന്നു. പാവപ്പെട്ടവരുടെ അരി തട്ടി എടുക്കുന്നു. മെയ് 5ന് നുഴഞ്ഞുകയറ്റക്കാർ ബംഗാൾ വിടേണ്ടി വരും. മമതയുടെ ഗുണ്ടകൾക്ക് ഇത്തവണ ജനങ്ങളെ തടയാൻ കഴിയില്ല. മമത സർക്കാരിന് കീഴിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു. മമത അടങ്ങുന്ന പ്രതിപക്ഷം രാം ലല്ലയെ ടെൻ്റിൽ വെച്ചു. ബിജെപി സർക്കാർ രാം ക്ഷേത്രം നിർമ്മിച്ചു. ഹുമയൂൺ കബീർ മമതയുടെ അനുയായി. ബംഗാളിൽ ബാബ്റി മസ്ജിദ് പണിയാൻ ശ്രമിച്ചു. അത് അനുവദിക്കില്ല. ബംഗാളിൽ ബിജെപി അധികാരത്തിൽ വരും.

ഇത്രയും കാലം മുഖ്യമന്ത്രി അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചു. അതിനാൽ അധികാരത്തിൽ വന്നതിനുശേഷം ഞങ്ങളുടെ പ്രധാന ദൗത്യം അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് നാടുകടത്തുക എന്നതാണ്. രാജ്യത്തെ അനധികൃത നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ബിജെപിയുടെ ദൗത്യമെന്നും അമിത് ഷാ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...