കേരളത്തിലെ ഒരു സീറ്റിലും ബി.ജെ.പി വിജയിക്കില്ല ; ലോക്‌സഭാ തെരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങളെ തള്ളി സി.പി.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സർവ്വേ ഫലങ്ങളെ തള്ളി സി.പി.എം. ബി.ജെ.പി കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഎമ്മും കോൺഗ്രസും. എന്നാൽ, എക്സിറ്റ് പോൾ സർവ്വേകളിൽ പറയുന്ന പോലെ മോദി അനുകൂല തരംഗം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി. സർവ്വേഫലങ്ങൾ വരുന്നതിനു മുമ്പുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ അതിനെയെല്ലാം തള്ളിക്കളഞ്ഞിരുന്നു. സർവ്വേഫലങ്ങളിലല്ല ജൂൺ നാലിന് വരുന്ന ജനങ്ങളുടെ വിധിയെഴുത്തിലാണ് വിശ്വാസം എന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും എന്ന സർവ്വേഫലങ്ങൾ പുറത്തുവരുമ്പോഴും സിപിഎം നേതൃത്വത്തിന്റെ നിലപാടിൽ മാറ്റമില്ല.

ഒരു സീറ്റിലും ബിജെപി വിജയിക്കില്ല എന്ന നിലപാടിലാണ് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം. സർവ്വേകളിൽ പറയുന്നതിനേക്കാൾ എൽ.ഡി.എഫിന് കൂടുതൽ സീറ്റുകൾ കിട്ടുമെന്നും നേതൃത്വം അവകാശപ്പെടുന്നുണ്ട്. യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടെന്ന് സർവ്വേകൾ പറയുന്നുണ്ടെങ്കിലും, ബിജെപി ചില സിറ്റുകളിൽ വിജയിക്കുമെന്ന ഫലങ്ങളെ കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നില്ല. കേരളത്തിലെ ഒരു സിറ്റിലും ബി.ജെ.പി വിജയിക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വവും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...