വീണ്ടും ക്രിസ്ത്യൻ മതപുരോഹിതനെ പങ്കെടുപ്പിച്ച് ബിജെപിയുടെ ക്രിസ്തുമസ് സ്നേഹ സംഗമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീണ്ടും ക്രിസ്ത്യൻ മതപുരോഹിതനെ പങ്കെടുപ്പിച്ച് ബിജെപിയുടെ ക്രിസ്തുമസ് സ്നേഹ സംഗമം. പത്തനംതിട്ടയിൽ സ്നേഹവിരുന്നിൽ പങ്കെടുത്തു ബിജെപി അംഗത്വം സ്വീകരിച്ച റാന്നിയിലെ വൈദികനെതിരെ നടപടി വന്നതിന് പിന്നാലെയാണ് വീണ്ടും റാന്നിയിൽ തന്നെ എൻഡിഎ പരിപാടി സംഘടിപ്പിച്ചത്. നിലക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെ ചുമതലകളിൽനിന്നു മാറ്റിനിർത്താൻ കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാന്നിയിൽതന്നെ എൻഡിഎ സ്നേഹവിരുന്ന് സംഘടിപ്പിച്ചത്. എൻഡിഎ റാന്നി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ ചെറുകുളഞ്ഞി ബഥനി ആശ്രമം ഡയറക്ടർ കൂടിയായ റവ. ഫാ. ജോസഫ് വരമ്പുങ്കൽ ക്രിസ്മസ് കേക്ക് മുറിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യത്താകെ നടന്നുവരുന്ന ക്രിസ്തുമസ് ന്യൂ ഇയർ സ്നേഹസംഗമം റാന്നി ഇട്ടയപ്പാറയിലും നടത്തുകയായിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപി ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി പിആർ ഷാജി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ്‌ കുമാർ അധ്യക്ഷനായിരുന്നു. നിരവധി ക്രിസ്തീയ കുടുംബങ്ങളാണ് പരിപാടിയിൽ പങ്കുകൊണ്ടത് എന്നും നേതാക്കൾ അവകാശപ്പെട്ടു.

വ്യാപാരി വ്യവസായ ഏകോപന സമിതി താലൂക്ക് പ്രസിഡൻ്റ് സിവി മാത്യു, ബിജെപി ജില്ലാ സെക്രട്ടറിമാരായ ബിന്ദു പ്രകാശ്, റോയി തോമസ് ചാങ്ങേത്ത്, ട്രഷറർ ഗോപാലകൃഷ്ണ കർത്താ, സംസ്ഥാന കൗൺസിൽ അംഗം പിവി അനോജ് കുമാർ, എസ്ജെഡി ജില്ലാ പ്രസിഡന്റ്‌ മഞ്ജു കെ നായർ, ജില്ലാ സെക്രട്ടറി സുമേഷ് എസ്ജെ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധൻ, സ്മിതാ സുരേഷ്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ അനൂപ് കുമാർ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ ദീപു പൈതൃക, വാസുദേവൻ അമ്പാട്ട്, ബിനു സി മാത്യു, സെക്രട്ടറിമാരായ ഡോളി കെ മാത്യു, മുരളിധരൻ നായർ, അനീഷ് നായർ, ജില്ലാ കമ്മറ്റി അംഗം ബിന്ദു സാജൻ, എസ്‍സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിബി മന്ദിരം, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ലിജി കുമാർ എന്നിവർ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡന്റ്‌ സിവി മാത്യു ഉൾപ്പെടെ 13 പേർ പുതിയതായി ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...