സില്‍വര്‍ ലൈനില്‍ ബിജെപിയുടെ മലക്കംമറച്ചില്‍ ; ഇരുപാര്‍ട്ടികളും തമ്മിലുള്ള ഡീലിന്‍റെ ഭാഗമെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം വന്നതോടെ, സില്‍വര്‍ ലൈനില്‍ ബിജെപിയുടെ മലക്കംമറച്ചില്‍ രാഷ്ട്രീയവിവാദത്തില്‍. ശ്രീധരന്‍റെ ബദല്‍പാതയെ പിന്തുണയ്ക്കുന്നത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഡീലിന്‍റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം. കേന്ദ്രം ഉടക്കിട്ട പദ്ധതിക്ക്, ബിജെപി സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശുന്നതോടെ പദ്ധതി പാളംകയറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. പിണറായി-മോദി അവിശുദ്ധ ബന്ധത്തിന്‍റെ പാലമാണ് കെ വി തോമസ് എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. സില്‍വര്‍ ലൈനിലെ സിപിഎം-ബിജെപി കൂട്ട് പൊളിക്കാനും തുറന്നുകാട്ടാനുമാകും വരും ദിവസങ്ങളിലെ കോണ്‍ഗ്രസ് നീക്കങ്ങള്‍.

ഭൂമി ഏറ്റെടുക്കലും പരിസ്ഥിതി പ്രശ്നവും ഭാരിച്ച സാമ്പത്തിക ബാധ്യതയും ഉയര്‍ത്തിയായിരുന്നു കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ആദ്യം സില്‍വര്‍ ലൈനിനെ എതിര്‍ത്തത്. ഇ ശ്രീധരന്‍റെ പുതിയ പദ്ധതി നിര്‍ദേശം വരുമ്പോഴും എലിവേറ്റഡ് പാതയും തുരങ്കപാതയുമുണ്ട്. സാമ്പത്തിക ചെലവ് കൂടുമെന്നതിന് പുറമെ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ചിട്ടുമില്ല. ഈ ഘട്ടത്തിലാണ് പ്രൊഫ കെ വി തോമസും, ഇ ശ്രീധരനും, മുഖ്യമന്ത്രിയും കൈകൊടുത്ത പദ്ധതി നിര്‍ദേശത്തെ സുരേന്ദ്രന്‍ പിന്തുണച്ചത്. ഈ മാറ്റത്തിന് പിന്നിലെ ദുരൂഹതയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രശ്നമായി ഉയര്‍ത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...