തൃശ്ശൂർ: ചികിത്സക്കെന്ന പേരിൽ കേരളത്തിലെ ആനകളെ ഗുജറാത്തിലേക്ക് കടത്താൻ നീക്കം. വൻകിട സ്വകാര്യകമ്പനി ഗുജറാത്തിൽ ആരംഭിച്ച മൃഗശാലയിലേക്കാണ് ആനകളെ വിൽക്കുന്നത്. 10 ആനകളെയാണ് ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് സൂചന. തൃശ്ശൂർ, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ ആനകളാണിവ. പല ആനകളെയും തൃശ്ശൂരിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ്. എഴുന്നള്ളിപ്പുകളിൽ സ്ഥിരസാന്നിധ്യമായവയും പിടിയാനകളുമുണ്ട് കേരളം വിടാനൊരുങ്ങുന്നവയിൽ. ഒരാനയ്ക്ക് ഒരു കോടി വരെ നൽകാൻ തയ്യാറാകുന്നുണ്ട്.
അരുണാചൽപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ നിന്നെല്ലാം ഇപ്പോൾത്തന്നെ ഈ മൃഗശാലയിലേക്ക് ആനകളെ എത്തിച്ചിട്ടുണ്ട്അ സുഖമുള്ള ആനകളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നുവെന്ന വ്യാജേനെയാണ് ഇവയെ കടത്താൻ ശ്രമിക്കുന്നത്. ഇതിനായി, വന്യജീവികൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള സർക്കാർ സംവിധാനമായ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ വഴിയാണ് ഇവർ നീക്കം നടത്തുന്നത്. നടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ, കാഴ്‌ചപ്രശ്‌നം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ചികിത്സയ്ക്ക് കൊണ്ടുപോകാൻ വഴിയൊരുക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]





























