കൊച്ചി: കൊച്ചി കുഫോസിലെ ഗസ്റ്റ് അധ്യാപകർക്ക് നാലു മാസമായി ശമ്പളമില്ല. പ്ലാന്‍ ഫണ്ടില്‍ പണമില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. ശമ്പളം ലഭിക്കാത്ത അധ്യാപകരാകട്ടെ ജോലി പോകുമെന്ന ആശങ്കയിൽ പ്രതികരിക്കാന്‍ പോലും ഭയപ്പെടുകയാണ്. കുഫോസില്‍ അമ്പതിലധികം ഗസ്റ്റ് ലക്ചറര്‍മാരുണ്ട്. ഇവർക്ക് അവസാനമായി ശമ്പളം ലഭിച്ചത് ഫെബ്രുവരിയിലാണ്. അതിന് ശേഷം വിഷുവും റംസാനും ബക്രീദുമെല്ലാം കഴിഞ്ഞുപോയി. ശമ്പളയിനത്തില്‍ ഒരു രൂപ പോലും ഇവർക്ക് ലഭിച്ചില്ല. ശമ്പളം ചോദിക്കുമ്പോള്‍ സർവകലാശാലയുടെ പ്ലാന്‍ഫണ്ടില് പണമില്ലെന്നാണ് മേധാവികളുടെ മറുപടി. ശമ്പളം ഉടന്‍ നല്‍കുമെന്ന് സർവകലാശാല രജിസ്ട്രാർ ഡോ.ദിനേശ് പ്രതികരിച്ചു. സർക്കാര്‍ പണം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം ഉടന്‍ നല്‍കുമെന്ന് നേരത്തേയും പലവട്ടം സർവ്വകലാശാല അറിയിച്ചിട്ടുണ്ടെങ്കിലും കയ്യില്‍ കിട്ടാതെ വിശ്വസിക്കാന്‍ അധ്യാപകർ തയ്യാറല്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























