തൃക്കാക്കര നഗരസഭ വൈസ് ചെയർമാനോട് രാജി ആവശ്യപ്പെട്ട് ലീഗ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ എ.എ ഇബ്രാഹിംകുട്ടിയോട് രാജി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. മുസ്‍ലിം ലീഗിലെ മുൻ ധാരണ പ്രകാരം ഇബ്രാഹിംകുട്ടി രാജി വെക്കാതെ വന്നതോടെയാണ് നേതൃത്വത്തിന്‍റെ ഇടപെടൽ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജി നൽകാനാണ് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം അബ്ദുൽ മജീദിന്‍റെ നിർദേശം. തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍ സ്ഥാനം ആദ്യ രണ്ടര വർഷം എ.എ ഇബ്രാഹിംകുട്ടിക്കും അടുത്ത ഒന്നര വർഷം പി.എം യൂനുസിനും തുടർന്നുളള ഒരു വർഷം ടി.ജി ദിനൂപിനും നൽകുവാനായിരുന്നും ലീഗ് തീരുമാനം. എന്നാൽ ധാരണ പ്രകാരമുള്ള രണ്ടര വർഷം കഴിഞ്ഞിട്ടും നിലവിലെ വൈസ് ചെയർമാന്‍ സ്ഥാനം രാജി വെക്കാൻ ഇബ്രാഹിംകുട്ടിക്കും സന്നദ്ധനായില്ല. ഇതോടെയാണ് രാജിവെക്കാൻ ലീഗ് ജില്ലാ കമ്മിറ്റി നിർദേശം നൽകിയത് .

എന്നാൽ രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ഇബ്രാഹിംകുട്ടി. എൽ.ഡി.എഫ് വൈസ് ചെയർപേഴ്സിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിടാനാണ് ലീഗ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയതെന്നാണ് വാദം. ഡി.സി.സി നിർദേശ പ്രകാരം രാജിവെച്ച ഒഴിവിലേക്ക് പുതിയ ചെയർമാന്‍ വന്നതിനു ശേഷം പാർട്ടി കൂടിയാലോചിച്ച് രാജി വച്ചാൽ മതിയന്നെ നിർദേശം കിട്ടിയതായും ഇബ്രാഹിംകുട്ടി പറയുന്നു. ഇന്ന് 12 മണിക്ക് മുൻപ് രാജി വെച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...