ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പരാജയം ഭരണഘടനയുടെ ശക്തിതെളിയിച്ചു : കൊടിക്കുന്നില്‍ സുരേഷ് എം പി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : അധികാരത്തിലേറിയാല്‍ തിരുത്തുമെന്ന് പറഞ്ഞ ഇന്ത്യന്‍ ഭരഘടനയെ തൊട്ടുവണങ്ങേണ്ട ഗതികേടിലേക്ക് നരേന്ദ്രമോദിയെ കൊണ്ടെത്തിച്ചത് അതിന്റെ ജനസ്വീകാര്യതയും ശക്തിയുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി അഭിപ്രായപ്പെട്ടു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം പി. ഭരണഘടനയെ മുന്‍നിര്‍ത്തി പ്രചാരണം നടത്തിയതിന്റെ ഫലമാണ് രാജ്യം സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന് അടിപ്പെടാതെ പോയത്. പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

മണിപ്പൂരിലെ ഗോത്രജനങ്ങള്‍ക്കിടയിലെ കലാപങ്ങളെക്കുറിച്ച് മൗനംപാലിച്ച മോദി, തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ മറുപടി പറയേണ്ടി വന്നു. രാജ്യത്തെ കലാപത്തിലേക്കും നോട്ടുനിരോധനം പോലുള്ള തുഗ്ലക്കന്‍ പരിഷ്‌കാരങ്ങളിലേക്കും തള്ളവിടുന്ന ഏകാധിപത്യത്തിന് താക്കീതായി മാറുകയായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പരാജയം. ഇന്ത്യാമുന്നണിയുടെ മിന്നുന്ന വിജയത്തിന് ഒരുമിച്ച് പ്രവര്‍ത്തിച്ച അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയോടുള്ള നന്ദിയും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര, വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം, സെക്രട്ടറി സിബു കാരംകോട്, ട്രഷറര്‍ സുര്‍ജിത്, സെക്രട്ടറി ബൈജു പത്തനാപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....