ചൂടുവെളളം നിറച്ച ബക്കറ്റിൽ വീണ 3 വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു, അച്ഛനും വൈദ്യനുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : പനമരം സ്വദേശിയായ പൊള്ളലേറ്റ 3 വയസുകാരൻ മുഹമ്മദ്‌ അസാൻ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ്ജ് എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 9ന് ആയിരുന്നു ദാരുണ സംഭവമുണ്ടായത്. ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് മുഹമ്മദ്‌ അസാന് പൊള്ളലേറ്റത്. കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. പൊളളൽ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അവിടെ നിന്നും ആവശ്യപ്പെട്ടു. എന്നാൽ കുട്ടിയെ രക്ഷിതാക്കൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയില്ല. പകരം നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നൽകി. പിന്നീട് ജൂൺ 18 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ജൂൺ 20ന് കുട്ടി മരിച്ചു. ഈ സംഭവത്തിലാണ് കുട്ടിയുടെ അച്ഛനും ആദ്യം ചികിത്സിച്ച വൈദ്യനുമെതിരെ കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ കുഞ്ഞിൻ്റെ അച്ഛൻ, ചികിത്സ വൈദ്യൻ എന്നിവർക്കെതിരെ ചുമത്തി. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...