ബിജെപിയുടെ ന്യൂനപക്ഷപ്രേമം കാപട്യം : എസ്‌ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപിയുടെ ന്യൂനപക്ഷപ്രേമം കാപട്യമാണെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം ഡി ബാബു. ബിജെപി ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ്‌ മാത്യുവിന് നേരെയുണ്ടായ ആക്രമണം ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. ഈ വിഷയത്തിൽ ബിനോയ്‌ മാത്യു സംസ്ഥാന നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന മാധ്യമ വാർത്തകളാണ് പുറത്തുവരുന്നത്. ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി മാത്രമാണ് ബിജെപി കാണുന്നതെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്. സംഘടന തിരഞ്ഞെടുപ്പിൽ പോലും ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ബിജെപിയുടെ കാപട്യം തിരിച്ചറിയണം. പോഷക സംഘടനയായ ന്യൂനപക്ഷമോർച്ചയുടെ ജില്ലാ പ്രസിഡന്റിന് പോലും രക്ഷയില്ലാത്ത പാർട്ടിയിൽ നിന്നും എന്ത് സംരക്ഷണമാണ് സാധാരണക്കാരായ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കേവലം വർഗീയ രാഷ്ട്രീയം എന്നതിനപ്പുറം ജനാധിപത്യം എന്നത് ബിജെപിയുടെ അജണ്ടയിലേയില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടിയ ചരിത്രം മാത്രമാണ് ബിജെപിക്കുള്ളത്. ഭാവിയിലും അതിനപ്പുറമൊന്നും ബിജെപിയിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....