ഇടിച്ചു തകര്‍ന്ന വാഹനം ഉപേക്ഷിച്ച നിലയിൽ ; കാർ ഇലവുംതിട്ട സ്വദേശിയുടേത്

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടിച്ചു തകര്‍ന്ന കാര്‍ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുക്കട-ഇടമണ്‍-അത്തിക്കയം പാതയിലെ ഇടമുറി പുല്ലമ്പള്ളിപ്പടിയിലെ പ്ലോട്ടുകളായി തിരിച്ചിട്ടിരിക്കുന്ന സ്ഥലത്താണ് ഐ20 മോഡല്‍ വെള്ള കളര്‍ കാര്‍ കണ്ടെത്തിയത്. മറ്റെവിടെയോ വെച്ച് ഇടിച്ച കാര്‍  ഇവിടെ എത്തിച്ചതാകാനാണ് സാധ്യത. ചൊവ്വാഴ്ച നാലു മണിയോടെ നാട്ടുകാരാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. ഓടിച്ചു പോകാന്‍ കഴിയാത്ത കാര്‍ റിക്കവറി വാഹനം ഉപയോഗിച്ച് ഇവിടെ എത്തിച്ചതാകാമെന്നാണ് കരുതുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വെച്ചൂച്ചിറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലാണ് കാര്‍. പരിവാഹന്‍ സൈറ്റില്‍ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭ്യമല്ല. പോലീസിന്‍റെ പരിശോധനയില്‍ പഴയ ഇന്‍ഷുറന്‍സ് രേഖ കാറില്‍ നിന്നും കണ്ടെത്തി. ഇതിലെ വിവരം അനുസരിച്ച് പത്തനംതിട്ട ആര്‍.ടി.ഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഇലവുംതിട്ട സ്വദേശിയുടേതാണ്. എന്നാല്‍ ഇയാള്‍ വര്‍ഷങ്ങളായി സ്ഥലത്ത് ഇല്ലെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...