Friday, January 17, 2025 10:52 pm

പതിനഞ്ചുകാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു ; പോക്‌സോ കേസില്‍ യുവാവും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പതിനഞ്ചുകാരിയെ താലികെട്ടിയ ശേഷം മൂന്നാറിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെയും ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവിനെയും പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), കുട്ടിയുടെ അമ്മ(35) എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. വിവാഹവാഗ്ദാനം ചെയ്ത് താലി ചാര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്തതിന് ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പെൺ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് പിതാവിന്റെ മൊഴിപ്രകാരം കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുട്ടിയെ കാണാതായി എന്നായിരുന്നു പരാതി. കുട്ടിയെ മാതാവിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും അമല്‍ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. ചുട്ടിപ്പാറയിലെത്തിച്ച് മാതാവിന്റെ സാന്നിധ്യത്തില്‍ കഴുത്തില്‍ താലിചാര്‍ത്തി.

ഞായറാഴ്ച രാവിലെ മൂന്നാര്‍ ടൗണിനു സമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. മാതാവ് ശുചിമുറിയില്‍ പോയ തക്കം നോക്കി അമല്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മൂവരെയും കണ്ടെത്തി. പെണ്‍കുട്ടിയെ കോന്നി നിര്‍ഭയ ഹെന്റി ഹോമിലെത്തിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമലിനെതിരെ ബലാല്‍സംഗത്തിനും പോക്‌സോ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സംരക്ഷണചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിര്‍വഹിക്കാത്തതിന്റെ പേരില്‍ മാതാവിനെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.ഐ വി.എസ്.കിരണ്‍, എസ്.സി.പി.ഓമാരായ സുധീഷ് കുമാര്‍, ഇര്‍ഷാദ്, രതീഷ്, സി.പി.ഓമാരായ പ്രിയേഷ്, ആതിര എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും ; ഗെയിംസ് മാന്വൽ...

0
തിരുവനന്തപുരം : അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര...

ജില്ലാ ക്ഷീരസംഗമം ‘നിറവ് 2025’ ന്റെ ഭാഗമായി കന്നുകാലി പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ ക്ഷീരസംഗമം 'നിറവ് 2025' ന്റെ ഭാഗമായി കോട്ട...

പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഉപദ്രവിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി...

0
കോട്ടയം : പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഉപദ്രവിച്ച സംഭവത്തിൽ വകുപ്പുതല...

സെറ്റോ നേതൃത്വത്തിൽ പണിമുടക്ക് ; കളക്ടർ എസ് പ്രേം കൃഷ്ണന് നോട്ടീസ് നല്കി

0
പത്തനംതിട്ട: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, കവർന്നെടുത്ത...