കേരളത്തിലെ ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണണം ; ഇടതുപക്ഷ മനസ്സുകളിലും വലതുപക്ഷ ചിന്താഗതി വരുന്നു – കെ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണണമെന്ന് കെ രാധാകൃഷ്ണൻ എംപി. ഇടതുപക്ഷ മനസ്സുകളിലും വലതുപക്ഷ ചിന്താഗതി വരുന്നു. മുൻപ് വലതുപക്ഷമായിരുന്നവരിലും ഇടതുപക്ഷ മനസ്സുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ച് കഴിഞ്ഞാൽ പിന്നെ മനുഷ്യൻറെ ചിന്ത വേറെയാണ്. ത്രിപുരയിലും ബംഗാളിലും അത് കണ്ടു. പുതിയ തലമുറയ്ക്ക് അനുഭവങ്ങൾ കുറവാണ്. പുതിയ സാഹചര്യത്തിൽ ഇടതുപക്ഷം എങ്ങനെ ഇടപെടണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പഴയ രീതികൾ മതിയോ എന്ന് ചർച്ച ചെയ്യണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയിച്ച ഒരേയൊരു എൽഡിഎഫ് സ്ഥാനാർത്ഥിയാണ് കെ രാധാകൃഷ്ണൻ. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കാൻ മന്ത്രി സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപ് അദ്ദേഹം ഉത്തരവ് പുറത്തിറക്കിയിരുന്നു. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് തുടങ്ങിയ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകൾ പകരമായി ഉപയോഗിക്കാനാണ് സർക്കാർ ഉത്തരവിലെ നിർദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകൾ ഇടാമെന്ന് ഉത്തരവിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...