പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് സൂചന നല്‍കി ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സീസണല്‍ ഇഷ്യു ആക്കി സര്‍ക്കാര്‍ ഇനിയും നിലനിര്‍ത്തരുതെന്നും പഠിക്കാൻ വേണ്ടി എല്ലാ വര്‍ഷവും കുട്ടികള്‍ പോരാട്ടം നടത്തുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിൽ ആവശ്യത്തിനുള്ള പ്ലസ്  വണ്‍ സീറ്റില്ല എന്ന യാഥാർത്ഥ്യം സർക്കാർ അംഗീകരിക്കണം. മറ്റു ധൂർത്തുകൾ കുറച്ച് വിദ്യാർത്ഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണം. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ടി.പി കേസ് പ്രതികൾക്ക് ശിക്ഷാഇളവ് നൽകാനുള്ള ശ്രമം ഭയം കാരണമാണെന്നും കൂടുതൽ പേർ പ്രതികൾ ആകുമോയെന്ന സിപിഎമ്മിന്‍റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറഞ്ഞു. ഇളവ് നൽകരുതെന്ന് വിചാരണ കോടതി പറഞ്ഞിട്ടും ഇളവ് അനുവദിക്കാൻ ജയിൽ സുപ്രണ്ട് ശ്രമിച്ചു. കോടതി നൽകിയ ശിക്ഷയിൽ തിരുത്തലുകൾ കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മലബാറിലെ ട്രെയിൻ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാർലമെൻറ് അംഗമെന്ന നിലയിൽ മലബാറിന്‍റെ റെയിൽവേ ആവശ്യങ്ങൾ പാർലിമെന്‍റിൽ ഉന്നയിക്കും. പ്രതിസന്ധി മറികടക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിപ്പിക്കാൻ ശ്രമം നടത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...