തൃശ്ശൂര്‍ : ബിഡിജെഎസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച വിമത വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശം ഉടൻ ഉണ്ടാകുമെന്ന് സൂചന. യുഡിഎഫ് പ്രവേശനത്തിനായി ബിജെഎസ് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. രണ്ട് ദിവസത്തിനകം യുഡിഎഫുമായി ചർച്ചയുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പുതിയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്നണി പ്രവേശനത്തിനായി ബിജെഎസ് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയത്. മുന്നണിയുടെ ഭാഗമാക്കുന്നതിൽ ഔദ്യോഗിക തീരുമാനമെടുക്കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം യുഡിഎഫുമായി ചർച്ചയുണ്ടാകുമെന്നാണ് വിവരം. തൃശ്ശൂരിൽ നിന്നും രമേശ് ചെന്നിത്തലയുടെ യാത്രയുടെ ഭാഗമാകുന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. അതേസമയം സീറ്റ് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും മത്സരിക്കണമോ വേണ്ടയോ എന്നതടക്കം മുന്നണി തീരുമാനിക്കട്ടെ എന്നുമാണ് ബിജെഎസ് നിലപാട്. മുസ്ലിം ലീഗ് നേരിട്ടാണ് രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.