തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ സമരം : ബി.കെ.എം.യു

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ : ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് ബി.കെ.എം.യു ജില്ലാ സെക്രട്ടറി കെ.ജി രതീഷ് കുമാര്‍ പറഞ്ഞു. ബി.കെ.എം.യു എഴുമറ്റൂർ മണ്ഡലം കൺവെൻഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി സമയബന്ധിതമായി വിതരണം ചെയ്യണമെന്നും കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്ന നടപടിയിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.ജി രതീഷ് കുമാര്‍ പറഞ്ഞു.

പി.പി സോമന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ ട്രഷറര്‍ കെ.സതീശ്, എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ, പ്രകാശ് പി.സാം, ടി.എം ബിനു, പി.എസ് ജോർജ്ജ്, നവാസ് ഖാൻ, തോമസ് കെ.തോമസ്, ഉഷാ ശ്രീകുമാർ, എം.വി ബിജു, കെ.കെ ശ്രീനിവാസൻ, ജെയിംസ് ജോൺ, ഷിബു ലൂക്കോസ് അനിൽ കേഴപ്ലാക്കൽ, ജോമോൻ സി.കെ., ശരത് കെ.കെ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വില്‍സണ്‍ സാമുവേല്‍ (പ്രസിഡന്റ്), രമേശന്‍ നായര്‍ (വൈസ് പ്രസിഡന്റ്), കെ.ആര്‍ കരുണാകരന്‍ (സെക്രട്ടറി), ഫ്രാന്‍സിലി വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...