തിരുവനന്തപുരം : കെപിസിസി ഓഫീസിന് മുന്നിൽ കരിങ്കൊടി. നാടാർ സമുദായത്തെ അവഗണിച്ചെന്ന് പോസ്റ്ററിൽ. നാടാർ സമുദായത്തിന് ഡിസിസി അധ്യക്ഷ പദവി നൽകാത്തതിൽ പ്രതിഷേധമെന്നും ഫ്ലക്സ് ബോർഡ്. കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്നും പോസ്റ്ററിൽ മുന്നറിയിപ്പ്.
അതേസമയം കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർഎസ്പി നേതാക്കൾ രംഗത്തെത്തി. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകിയ ഷിബു ബേബി ജോൺ. കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നും കുറ്റപ്പെടുത്തി.
‘കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല. പകരം നേതാക്കൾ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിബുവിന്റെ പ്രതികരണം.