ബ്ലാക്ക് ഫംഗസ് ; മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ നീക്കം ചെയ്തു.  4, 6, 14 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്ന് പേരുടെയും ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്ന് പേരില്‍ നാല് വയസും ആറ് വയസുമുള്ള കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹ ബാധിതയായിരുന്നത്.

16 വയസ്സുള്ള പ്രമേഹ ബാധിതയായ മറ്റൊരു പെണ്‍കുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കോവിഡ് മുക്തയായതിനു ശേഷമാണ് ഈ കുട്ടിക്ക് പ്രമേഹ ബാധയുണ്ടായത്. വയറിന്റെ ഒരുഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും വയറില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയ പതിനാറുകാരിക്കും കോവിഡ് രണ്ടാം തരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്.

ആശുപത്രിയിലെത്തി 48- മണിക്കൂറിനുള്ളില്‍ 14കാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേസല്‍ ഷേത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് തലച്ചോറില്‍ എത്തിയിരുന്നില്ല. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവള്‍ക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

നാലും ആറും വയസുള്ള കുട്ടികളെ കെബിഎച്ച്‌ ബചുവാലി ഒഫ്താല്‍മിക് ആന്‍ഡ് ഇഎന്‍ടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവര്‍ രണ്ട് പേരും കോവിഡ് ബാധിതരായിരുന്നു. കുട്ടികളുടെ കണ്ണില്‍ ബ്ലാക്ക് ഫംഗസ് പടര്‍ന്നിരുന്നുവെന്ന് ഡോ. പ്രീതേഷ് ഷെട്ടി പ്രതികരിച്ചു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കില്‍ അവരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ഒരു കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെടി ജലീൽ

0
മലപ്പുറം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെടി ജലീൽ....

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...