പാലക്കാട് : ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരു മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വസന്ത.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുകയാണ്. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്. ഇന്ന് ചികിത്സിക്കാന്‍ മരുന്ന് സ്റ്റോക്കില്ല.
പതിനെട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയിലുള്ളത്. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്ച രാത്രി തന്നെ തീര്‍ന്നിരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ ദിവസവും വേണ്ടത് 50 വയലാണ്. ആംഫോടെറിസിന്‍ ആകട്ടെ ചുരുങ്ങിയത് 12 വയല്‍ വേണം.