തിരുവനന്തപുരം : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് ക്ഷാമം. ലൈപ്പോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇന്‍ജെക്ഷന്‍ മരുന്നിനാണ് കടുത്ത ക്ഷാമം. കേന്ദ്ര സര്‍ക്കാര്‍ മരുന്ന് നല്‍കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
മരുന്നിന് ക്ഷാമം വന്നതോടെ ബ്ലാക് ഫംഗസ് രോഗികളുടെ ചികിത്സ പ്രതിസന്ധിയിലായി. ഇന്ന് ഉച്ചയോടെ മരുന്ന് എത്തിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രതീഷിക്കുന്നു. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതരിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്.





























