കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.49 രൂപയും ഡീസലിന് 90.63 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ഇത് പതിമൂന്നാം തവണയാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍വില കൂട്ടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോള്‍ / ഡീസല്‍ വില (ലിറ്ററിന്)
അലപ്പുഴ – 93.53 / 88.81
എറണാകുളം – 93.41 / 88.69
ഇടുക്കി – 94.41/ 89.58
കണ്ണൂര്‍ – 93.57 / 88.87
കാസര്‍ഗോഡ് – 94.12/ 89.39
കൊല്ലം – 94.57/ 89.78
കോട്ടയം – 93.98/ 89.23
കോഴിക്കോട് – 93.65 / 88.94
മലപ്പുറം – 93.95/ 89.23
പാലക്കാട് – 94.77/ 89.97
പത്തനംതിട്ട – 94.21/ 89.45
തൃശ്ശൂര്‍ – 94.01/ 89.25
തിരുവനന്തപുരം – 95.49/ 90.63
വയനാട് – 94.92 / 90.07
കോവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് ഇന്ധന വില കൂട്ടാന്‍ തുടങ്ങിയത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലുമാണ്. പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നതിന്റെ ഫലമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഡീസല്‍ വില ഉയരുന്നതിനാല്‍ ചരക്ക് സേവന നിരക്ക് ഉയരുന്നതിനും കാരണമാകും. ഇത് എഫ്‌എംസിജി, പഴം, പച്ചക്കറി, ഇരുമ്പ് , ഉരുക്ക് തുടങ്ങിയ വസ്തുക്കളുടെ വില വര്‍ദ്ധനവിനും കാരണമാകും.
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ എക്സൈസ് തീരുവ, ഡീലര്‍ കമ്മീഷന്‍ എന്നിവയും മറ്റുള്ള ചെലവുകളും ചേര്‍ത്ത ശേഷമാണ് അതിന്റെ വില നിശ്ചയിക്കുന്നത്. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.
എസ്‌എംഎസ് വഴി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. ഇന്ത്യന്‍ ഓയില്‍ വില്‍ക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാന്‍, ആര്‍എസ്‌പി 102072 (ആര്‍എസ്‌പി ഡീലര്‍ കോഡ് ഓഫ് പെട്രോള്‍ പമ്പ് ) ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കുക. അതുപോലെ, മുംബൈയ്ക്ക് ആര്‍എസ്‌പി 108412, കൊല്‍ക്കത്തയ്‌ക്ക് ആര്‍എസ്‌പി 119941, ആര്‍എസ്‌പി എന്നിവ ടൈപ്പുചെയ്യുക. 133593 ചെന്നൈയ്‌ക്കായി 9224992249 എന്ന നമ്പറിലേക്ക് അയയ്‌ക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മൊബൈലില്‍ ഏറ്റവും പുതിയ നിരക്കുകള്‍ ലഭിക്കും. അതുപോലെ മറ്റ് നഗരങ്ങളുടെ കോഡുകള്‍ ഇന്ത്യന്‍ ഓയില്‍ വെബ്സൈറ്റില്‍നിന്ന് അറിയാം.
































