ലതിക സുഭാഷ് എൻസിപിയിലേക്ക് ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ലതിക സുഭാഷ് ഇന്ന് എന്‍.സി.പിയില്‍ ചേരും. ഔദ്യോഗിക പ്രഖ്യാപനം രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച വാർത്ത സമ്മേളനത്തിലൂടെയാകുമെന്നാണ് സൂചന. എൻസിപിയിൽ ലതിക സുഭാഷിന് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്.

താന്‍ എൻസിപിയിലേക്കാണെന്ന സൂചന ദിവസങ്ങൾക്ക് മുമ്പാണ് ലതികാ സുഭാഷ് ആദ്യമായി നൽകിയത്. വരും ദിവസങ്ങളിൽ ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും അറിയിച്ചിരുന്നു. കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രധാന ചുമതല ലതികാ സുഭാഷിന് നല്‍കുവാനാണ് സാധ്യത.

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്തുളള അസാധാരണ പ്രതിഷേധത്തിലൂടെ കോൺഗ്രസ് വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വാതന്ത്രയായി മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയിലും നിർണായക പങ്ക് വഹിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും സ്വാതന്ത്രയായി തന്നെ നിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എന്‍.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഒരു പാർട്ടിയുടെ തണലിലേക്ക് മാറാൻ ലതികാ സുഭാഷ് തീരുമാനിച്ചത്. കോൺഗ്രസിൽ അതൃപ്തരായ പരമാവധി നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാനുളള എൻസിപിയുടെ ശ്രമത്തിന്റെ  തുടക്കമായാണ് ലതികാ സുഭാഷിന്റെ  എൻസിപി പ്രവേശനത്തെ  രാഷ്ടീയ കേരളം കാണുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...