ബ്ലാക്ക് ഫംഗസ് ; തമിഴ്നാട്ടിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു – ആശങ്ക വേണ്ടെന്ന് ആരോഗ്യ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിൽ ഒൻപത് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു. രോഗം കണ്ടെത്തുന്ന ആശുപത്രികൾ ആരോഗ്യ വകുപ്പിനു വിവരം കൈമാറണം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു.

രോഗവ്യാപനം നിരീക്ഷിക്കാൻ പത്തംഗ മെഡിക്കൽ സമിതിയെ നിയമിച്ചു. പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ ഡയറക്ടർ (ഡിപിഎച്ച്), ഇഎൻടി, ഡയബറ്റോളജി, മൈക്രോബയോളജി തുടങ്ങി വിവിധ വകുപ്പുകളിലെ ഡോക്ടർമാർ ഉൾപ്പെടുന്ന പത്തംഗ മ്യൂക്കോമൈക്കോസിസ് കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മ്യൂക്കോമൈക്കോസിസ് ഫംഗസ് അണുബാധയെക്കുറിച്ച് ആളുകൾ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യേണ്ടതില്ല. വ്യാജവാർത്തകൾ വിശ്വസിക്കരുത്. ഏതെങ്കിലും രോഗികളിൽ ഈ രോഗം കണ്ടെത്തിയാൽ അവർ ഉടൻ തന്നെ പൊതുജനാരോഗ്യ ഡയറക്ടറെ അറിയിക്കണം. ഇത് ഭേദമാക്കാവുന്ന രോഗമാണെന്നും ജെ. രാധാകൃഷ്ണൻ പറഞ്ഞു. മ്യൂക്കോമൈക്കോസിസ് രോഗബാധിതരായ ഒമ്പത് പേരിൽ ഏഴ് പേർക്ക് പ്രമേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് മ്യൂക്കോര്‍മൈക്കോസിസ് കൂടുതലും ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെററ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. കൊവിഡ് കാരണമുളള പ്രതിരോധശേഷിക്കുറവും കൊവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്ററീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. തലവേദന, പനി, കണ്ണിനും മൂക്കിനും വേദന, ചുവപ്പ് നിറം , മൂക്കൊലിപ്പ് , സൈനസൈററിസ് തുടങ്ങിയവ ലക്ഷണങ്ങളാണ്. അര്‍ബുദ രോഗികളും അവയവങ്ങള്‍ മാറ്റിവച്ചവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വിദ​ഗ്ധർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....