ന്യൂജേഴ്സി : അമേരിക്കയില്‍ വീണ്ടും കറുത്ത വര്ഗക്കാരന് ദാരുണാന്ത്യം. 20കാരനെ പോലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് യു.എസില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം തുടങ്ങി. ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ കൊന്നതിന് പോലീസ് ഉദ്യോഗസ്ഥന് വിചാരണ നേരിടുന്നതിനിടെയാണ് വീണ്ടും കൊലപാതകം.
ഗതാഗതനിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പിടികൂടിയപ്പോഴാണ് ഇയാള്‍ക്കെതിരെ മറ്റൊരു കേസില്‍ വാറന്റ് ഉണ്ടെന്ന് മനസ്സിലായത്. ഇതോടെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ യുവാവ് തിരിച്ച് കാറിലേക്ക് പോകുകയായിരുന്നു. ഇതോടെയാണ് പോലീസ് വെടിവെച്ചത്. ദോന്തെ റൈറ്റ് എന്നയാളാണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന സഹയാത്രികയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.