ചോറ്റാനിക്കരയിലെ മന്ത്രവാദിയുടെ വീട്ടിലേക്ക് സിപിഐ മാര്‍ച്ച്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചോറ്റാനിക്കരയിലെ മന്ത്രവാദിയുടെ വീട്ടിലേക്ക് സിപിഐ മാര്‍ച്ച്‌. ദോഷം മാറ്റാനെന്ന വ്യാജേന മന്ത്രവാദം നടത്തി, സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന പോലീസിന്‍റെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. ചോറ്റാനിക്കര തലക്കോട് സ്വദേശി ജയരാജിന്‍റെ വീട്ടിലേക്കായിരുന്നു സിപിഐയുടെ പ്രതിഷേധം.മരപ്പണിക്കാരനായിരുന്ന ജയരാജ് അഞ്ച് വര്‍ഷം മുമ്പാണ് മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്. അതിനു മുന്നോടിയായി ജയാനന്ദ ശിവസുബ്രഹ്മണ്യമെന്ന് പേര് മാറ്റി. ദോഷങ്ങളും രോഗങ്ങളും മാറ്റാനുള്ള കഴിവുണ്ടെന്ന് പ്രചരിപ്പിച്ചു. നാടുനീളെ ഫ്ലക്സും വച്ചു.

മന്ത്രവാദം നടത്തി ജയരാജ് സാമ്ബത്തിക തട്ടിപ്പ് നടത്തുന്നുവെന്ന ആരോപണം ഉണ്ടായിരുന്നെങ്കിലും പരാതിയായില്ല. എന്നാല്‍ ഇലന്തൂരിലെ നരബലി വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ജയാനന്ദ ശിവസുബ്രഹ്മണ്യത്തിനും കഷ്ടകാലമായി.മന്ത്രവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കമായപ്പോള്‍ പോലീസ് എത്തി. പോലീസുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രചാരണ ബോര്‍ഡുകള്‍ എടുത്ത് മാറ്റാമെന്ന് ജയരാജ് സമ്മതിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...