14 വയസ്സുകാരിയെ മര്‍ദ്ദിച്ച മന്ത്രവാദി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : 14 വയസ്സുകാരിയെ മര്‍ദ്ദിച്ച മന്ത്രവാദി അറസ്റ്റില്‍. ദുഷ്ടാത്മാക്കളെ പുറത്തുചാടിക്കാനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വടി ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൗലാന വാഹിദ് (35) എന്നയാളാണ് അറസ്റ്റിലായത്. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം അവശയായ പെണ്‍കുട്ടിയെ മന്ത്രവാദത്തിലൂടെ രക്ഷപെടുത്താമെന്നാണ് വാഹിദ് വീട്ടുകാരോട് പറഞ്ഞത്. നാല് ദിവസത്തോളം ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. അടിക്കുകയും വടി ചൂടാക്കി മുഖത്തും ചുണ്ടിലും കൈയിലുമെല്ലാം ഉരച്ചു. ക്രൂരതകള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി മാനസികമായി തകര്‍ന്നെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. കൊലപാതകശ്രമവും പോക്‌സോ നിയമവും ചേര്‍ത്താണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...