നവരാത്രി കാലത്ത് ക്ഷേത്ര പരിസരത്തെ ഇറച്ചിക്കടകള്‍ തുറക്കരുതെന്ന് ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ചൈത്ര നവരാത്രി കാലത്ത് ക്ഷേത്ര പരിസരത്തെ ഇറച്ചിക്കടകള്‍ തുറക്കരുതെന്ന് ഉത്തരവിറക്കി യുപി സര്‍ക്കാര്‍. നവരാത്രി ആഘോഷം കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പുതിയ തീരുമാനമെടുത്തത്. നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള പൂജകള്‍ ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 10 വരെ പ്രദേശത്ത് ഇറച്ചി വില്‍പ്പന ഭരണകൂടം നിരോധിച്ചു. പ്രദേശത്തെ ക്ഷേത്രങ്ങള്‍ വൃത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടൊപ്പം നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എസ്കോര്‍ട്ട് ടീമും രൂപീകരിച്ചിട്ടുണ്ട്.

നവരാത്രിയ്‌ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ഇന്നാണ് ആരംഭിക്കുന്നത്. ഇത് കണക്കിലെടുത്താണ് കോര്‍പ്പറേഷന്‍ ഈ തീരുമാനമെടുത്തത്. കോര്‍പറേഷന്‍ രൂപീകരിച്ച എസ്കോര്‍ട്ട് സംഘം എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ച്‌ ഇറച്ചിക്കടകള്‍ പൂട്ടും. ഇത് പാലിച്ചില്ലെങ്കില്‍ നിയമനടപടിയും സ്വീകരിക്കും. മേയറുടെ രേഖാമൂലമുള്ള നിര്‍ദേശം ലഭിച്ചയുടന്‍ ഹെല്‍ത്ത് ഓഫീസര്‍ എല്ലാ ക്ലീനിംഗ്, ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഉത്തരവ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ കടകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ലൈസന്‍സ് റദ്ദാക്കും. നവരാത്രി ആഘോഷത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടയുടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഭക്ഷ്യവകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ വിനീത് കുമാര്‍ അറിയിച്ചു. പരിശോധനയ്‌ക്കായി 6 സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...