കല്‍പറ്റ: ബ്രണ്ണന്‍ കോളേജിലെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ കൂടി നടന്ന മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത മാസ്കുകളോട് ഭയമോ? മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിക്കാന്‍ പോലീസ് അനുവാദം നല്‍കിയില്ല. ഇന്നലെ വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിലാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പോലീസ് തടഞ്ഞത്.
പിഎസ്.സി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വന്‍ പോലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കറുത്ത മാസ്കുകള്‍ ധരിച്ചെത്തിയവരെ തടഞ്ഞ പോലീസ് ഇവര്‍ക്ക് ധരിക്കാന്‍ കളര്‍ മാസ്കുകള്‍ നല്‍കുകയായിരുന്നു. അതിന് ശേഷമാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക, കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയില്‍ കൂടുതല്‍ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയര്‍ത്തുക തുടങ്ങി വയനാടിന് 7,000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് അടുത്ത അഞ്ച് വര്‍ഷക്കാലയളവിലേക്ക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ അവതരിപ്പിച്ചത്.