മഹാരാഷ്​ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്​മുഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ : കള്ളപ്പണ കേസില്‍ മഹാരാഷ്​ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്​മുഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്​ അനില്‍ ദേശ്​മുഖിനെ വിട്ടത്​. അവധിക്കാല കോടതിയിലാണ്​ അനില്‍ ദേശ്​മുഖിനെ ഹാജരാക്കിയത്​. നവംബര്‍ 19 വരെ അദ്ദേഹം കസ്റ്റഡിയില്‍ തുടരും.

നൂറ് കോടി രൂപയുടെ കള്ളപ്പണക്കേസിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ തിങ്കളാഴ്ചയാണ് ദേശ്മുഖിനെ ഇ.ഡി കസ്റ്റഡിയില്‍ എടുത്തത്. തട്ടിയെടുത്ത പണം ഡല്‍ഹി ആസ്ഥാനമാക്കി സുരേന്ദ്ര കുമാര്‍ വേദ, ജെയിന്‍ കുമാര്‍ വേദ തുടങ്ങിയവര്‍ പ്രവര്‍ത്തിപ്പിക്കുന്ന വ്യാജ കമ്പനിക്ക് അയച്ചു നല്‍കിയെന്നാണ് ആരോപണം.

ഹവാല ചാനലുകള്‍ വഴിയാണ് പണം അയച്ചത്. ദേശ്മുഖ് കുടുംബത്തിന്‍റെ കീഴില്‍ നാഗ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ സായ് ശിക്ഷണ്‍ ശാന്‍സ്ഥാന്‍ എന്ന ട്രസ്റ്റിന് ജെയിന്‍ സഹോദരങ്ങള്‍ ഈ പണം സംഭാവനയായി നല്‍കിയെന്നും എന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുംബൈ മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരം ബീര്‍ സിംഗിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണക്കേസായതിനാല്‍ ഇ.ഡി അന്വേഷണം ഏറ്റെടുത്തു. ആരോപണത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി സ്ഥാനം ദേശ്മുഖ് രാജിവെച്ചിരുന്നു.

നാല് മാസം മുന്‍പ് തന്നെ പല തവണ സമന്‍സ് അയച്ചിരുന്നെങ്കിലും കഴിഞ്ഞ തിങ്കളാഴ്ചയാണ് ദേശ്മുഖ് ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. പി.എം.എല്‍.എ നിയമ പ്രകാരമാണ് ഇ.ഡി ദേശ്മുഖിനെതിരെ കേസെടുത്തത്. എന്നാല്‍ ആരോപണങ്ങളെല്ലാം ദേശ്മുഖ് നിഷേധിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്നും മുംബൈ പോലീസ് തലപ്പത്ത് നിന്ന് പരംബീര്‍ സംഗിനെ മാറ്റിയതിനെ തുടര്‍ന്നാണ് ആരോപണം ഉന്നയിച്ചതെന്നും ദേശ്മുഖ് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...