കണ്ണൂര്‍: കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തില്‍ നിന്ന്
1.45 കോടി കുഴല്‍പ്പണം പിടികൂടി. കണ്ണൂര്‍ വളപട്ടണത്താണ് സംഭവം. കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടിട്ട് കടന്നുകളാന്‍ ശ്രമിക്കുമ്പോഴാണ് നീലേശ്വരത്ത് വച്ച് കാര്‍ പിടികൂടിയത്. അപകടത്തില്‍ പരിക്കേറ്റ കാല്‍ നടയാത്രക്കാരന്‍ മരിച്ചു.
ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുള്ള കാറില്‍ കേരളത്തിലെത്തിച്ച ഒരു കോടി നാല്‍പ്പത്തിയാറ് ലക്ഷം രൂപയാണ് കസ്റ്റംസ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ കിഷോര്‍, സാഗര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ കാസര്‍കോട് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ നീലേശ്വരത്ത് വെച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിടുകയും കാര്‍ നിര്‍ത്താതെ പോവുകയുമായിരുന്നു.