ചാലക്കുടി: പത്തൊമ്പതു വയസുള്ള വിദ്യാര്‍ഥിനിയെ മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്‌ദാനംചെയ്‌ത് പീഡിപ്പിച്ച സംഭവത്തില്‍ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. പി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ആണ് ഇവരെ അറസ്‌റ്റ് ചെയ്‌തത . നെടുമ്പാശേരിയിലെയും പെരിന്തല്‍മണ്ണയിലെയും അറസ്‌റ്റിലായവരുടെ ഉടമസ്‌ഥതയിലുള്ള ലോഡ്‌ജുകളില്‍വച്ച് പീഡിപ്പിച്ചെന്നു പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
മുമ്പ് പിടിയിലായവരെ ചോദ്യം ചെയ്‌തപ്പോള്‍ ലോഡ്‌ജുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഇവരെ അറസ്‌റ്റു ചെയ്‌തത്. വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡനത്തിനു വിധേയമാക്കിയത് പ്രസ്‌തുത ലോഡ്‌ജുകളില്‍ എത്തിച്ചാണെന്ന് വ്യക്‌തമായി. നെടുമ്പാശ്ശേരി വില്ലേജില്‍ മേക്കാട് കരയില്‍ കാവാട്ടുപറമ്പില്‍ ഏലിയാസ് (48), നെടുമ്പാശേരി വില്ലേജില്‍ മേക്കാട് കരയില്‍ പാറയില്‍ വീട്ടില്‍ ഷാജു (53), മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തട്ടരക്കാട് സ്വദേശി പോത്തുകാട്ടില്‍ വീട്ടില്‍ കുഞ്ഞുമൊയ്‌തീന്റെ മകന്‍ ഫൈസല്‍ ബാബു (39), സഹോദരന്‍ ഉമ്മര്‍ (46) എന്നിവരാണ് അറസ്‌റ്റിലായത്.