ചങ്ങനാശേരി: മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാക്കളില്‍ പ്രധാനിയുമായ ഹാജി കെ.എച്ച്.എം ഇസ്മയില്‍ (75) നിര്യാതനായി. ഖബറടക്കം ഇന്ന് ചങ്ങനാശേരി പുതൂര്‍ പള്ളിയില്‍ നടക്കും. പുതുര്‍പള്ളി ജുമാ മസ്ജിദ് മുന്‍ പ്രസിഡന്‍റും സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലെ പ്രധാനിയുമായിരുന്നു. ചങ്ങനാശേരി പുഴവാത് കല്ലംപറമ്പില്‍ കുടുംബാംഗമാണ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു ഹാജി കെ.എച്ച്.എം ഇസ്മയില്‍. മൃതദേഹം ഇന്ന് 4 മണിക്ക് ചങ്ങനാശ്ശേരി വ്യാപാര ഭവനിൽ പൊതു ദർശനത്തിനു വെക്കും.