​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം ശ്രീക്കെതിരെ ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജണ്ട അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിതെന്നും, കേരളം ഈ വഞ്ചനയ്ക്ക് മാപ്പ് നൽകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്ന് പറയുന്ന മുഖ്യമന്ത്രി, നെഹ്‌റുവിന്റെ പുസ്തകങ്ങൾ വീണ്ടും വായിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി എപ്പോഴും ഉയർത്തിക്കാട്ടുന്ന ‘വാക്ക്’ എന്നത് പിഎം ശ്രീയുടെ കാര്യത്തിൽ പാഴ്വാക്കായി മാറിയെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പിലാക്കാതിരിക്കാൻ വ്യക്തമായ വഴികളുണ്ടായിട്ടും, മുസ്ലിം ലീഗ് മന്ത്രിയെത്തന്നെ അതിന്റെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്.

സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഫണ്ട് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ലഭിക്കുന്നതാണ്, അല്ലാതെ പിഎം ശ്രീയുടെ ഔദാര്യമല്ല. പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്രം ഫണ്ട് തടയുമെന്നത് കേവലം തൊടുന്യായം മാത്രമാണ്. ഫണ്ട് തടഞ്ഞാൽ കോടതിയെയാണ് സമീപിക്കേണ്ടത്, അല്ലാതെ കേന്ദ്രത്തിന് മുന്നിൽ അടിയറവ് പറയുകയല്ല വേണ്ടതെന്ന് ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. കരാറിൽ നിന്ന് പിന്മാറാൻ സർക്കാരിന് കഴിയില്ലെന്ന വാദത്തെ പരിഹസിച്ച അദ്ദേഹം, കേന്ദ്രം എന്ത് നടപടിയാണ് എടുക്കുന്നതെന്ന് നോക്കാമെന്നും, ആർഎസ്എസ് അജണ്ടകൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...