​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച; പരസ്പരം പുകഴ്ത്തി ഇരുനേതാക്കളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികരുടെ സുരക്ഷ പ്രധാനമെന്ന് ഓര്‍മ്മപ്പെടുത്തിയ മോദി, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ജി 7 ഉച്ചകോടിക്കിടെ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. പരസ്പരം പുകഴ്ത്തിയാണ് മോദിയും ട്രംപും സംസാരിച്ചത്. കൂടിക്കാഴ്ചക്ക് മുൻപ് മോദിയെ ട്രംപ് പുകഴ്ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്നുണ്ടായത്. ഇന്ത്യ -പാക് സംഘര്‍ഷത്തിലെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ മോദിക്ക് മുന്നില്‍ ട്രംപെത്തുന്നതും ആദ്യമാണ്. പശ്ചിമേഷയില്‍ സമാധാനം പുലരുന്നതിനുള്ള നടപടികള്‍ ട്രംപ് സ്വീകരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. യുഎസ് ആക്രമണത്തില്‍ ഇന്ത്യയുടെ മൂന്ന് നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നാവികരുടെ സുരക്ഷ പ്രധാനമാണെന്നും മോദി കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...