കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല കൊല്ലം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ റിയാസ് ആർ. സ്വാഗതം ആശംസിച്ചു. പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജാനെറ്റ് ഡാനിയൽ, കൊല്ലം കൃഷി വിജ്ഞാജന കേന്ദ്രം പ്രോജക്ട് കോഡിനേറ്റർ ഡോ. ബിനി സാം എന്നിവർ പദ്ധതി വിശദീകരണം നടത്തി.

കേരള കാർഷിക സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. ബി രഞ്ജൻ മുഖ്യ സന്ദേശം നൽകി. കേരള കാർഷിക സർവ്വകലാശാല കൃഷി വിജ്ഞാജന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാരായ മാനുവൽ അലക്സ്, ഡോക്ടർ സരോജ് കുമാർ (നോടൽ ഓഫീസർ, ബി എൽ എ കെ സി കോന്നി), ഡോക്ടർ ലേഖ എം., വി സി സെബാസ്റ്റ്യൻ, എക്സ്റ്റൻഷൻ മാനേജർ ഹോം ഗ്രോൺ, ജോണി ചന്ദ്രൻ മൂൺഹിൽ ഫാംസ് ഉടമ എന്നിവർ വൈദേശിക ഫലവൃക്ഷങ്ങളായ റംബൂട്ടാൻ, മംഗോസ്റ്റീൻ, ദുരിയാൻ, ഡ്രാഗൺ ഫ്രൂട്ട് എന്നിവകളുടെ കൃഷിരീതികളെപ്പറ്റിയും വിപണനത്തെപ്പറ്റിയുമുള്ള സെമിനാറുകൾ നയിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ക്ഷേമ ശേഖർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുലേഖ വി നായർ (വികസനകാര്യം), പ്രിയ എസ് തമ്പി (ക്ഷേമകാര്യം), ജില്ലാ പഞ്ചായത്ത് മെമ്പർ സന്തോഷ് കുമാർ എസ്, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുശീല അജി, പ്രമാടം ഗ്രാമപഞ്ചായത്ത് മെമ്പർ അഞ്ജലി ശങ്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി .സി ശ്രീകുമാർ, സൗദ റഹിം, റോസമ്മ ബാബുജി, എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

സെമിനാറിനോടൊപ്പം നടന്ന കിസാൻ മേളയുടെ ഭാഗമായുള്ള വിവിധയിനം പ്രദർശന വസ്തുക്കളുടെയും കാർഷികവിളകളുടെയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെയും സ്റ്റാളുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബിൻ പീറ്റർ നാഡ മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. കോന്നി സ്പൈസസ് എന്ന ബ്രാൻഡിൽ കുടംപുളി, പിഴുപുളി മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഓൺലൈൻ ബിസിനസ് ശൃംഘലയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കൃഷി ഓഫീസർമാർ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...