ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ സുപ്രീ കോടതിയുടെ സുപ്രധാന വിധി. ജമ്മു കശ്മീരില്‍ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനപരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യം. ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ ഭാഗമാണ്. അനിശ്ചിത കാല വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കാശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി
RECENT NEWS
Advertisment