കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കരിക്കുലത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉപസമിതി വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതിയുടെ മുന്നോട്ടുപോക്കുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.’ഉപസമിതിയെ നിയമിച്ച് വിശദമായി ചർച്ച ചെയ്യാനുള്ള തീരുമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും ഫണ്ട് വാങ്ങുകയും ചെയ്തിരിക്കുകയാണല്ലോ. അതുകൊണ്ട് ഇനിയെന്ത് ചെയ്യാനാകുമെന്ന കാര്യം ഉപസമിതി തീരുമാനിക്കും. കരിക്കുലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം വ്യത്യസ്തമായി തുടരും. കേന്ദ്രസർക്കാരിന്‍റെ പോളിസികളെ കേരളാ സിലബസിൽ കയറ്റുന്ന ഒരു നീക്കവും അനുവദിക്കില്ല. ഒപ്പിട്ടതുകൊണ്ട് കമ്മിറ്റഡാണ്.

ഇനിയെന്ത് എന്ന ചോദ്യത്തിന് ഉപസമിതി ചർച്ച ചെയ്ത് തീരുമാനമാക്കും’. മന്ത്രി വ്യക്തമാക്കി. കൂടുതൽ കാര്യങ്ങളെല്ലാം ഈ സമിതിയുടെ പരിശോധനകൾക്കും ചർച്ചകൾക്കും ശേഷം പറയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പറഞ്ഞിരുന്നു. സർക്കാരിന്‍റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിപ്പിക്കാതിരിക്കാൻ ആണ് ശ്രമിക്കുന്നതെന്നും നിലവിൽ കേരളം ഇതിൽ അംഗമാണെന്നും സതീശൻ പറഞ്ഞു. കേരളത്തിന്‍റെ അവകാശം ബലി കഴിക്കാതെയും വർഗീയ അജണ്ടയില്ലാതെയും പദ്ധതി എങ്ങനെ നടപ്പാക്കാനാകുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി. പദ്ധതിയുടെ പേരിൽ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച യുഡിഎഫ്, ഭരണത്തിലേറിയതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും നിലപാടുകൾക്കെതിരെ ഇടതുപക്ഷ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഫ്സിആർഎ ; അമിത്ഷായെ കണ്ട് സിബിസിഐ

0
ന്യൂഡൽഹി : രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായതിനാൽ, കേന്ദ്രം...

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു ; പ്രധാന...

0
കരൂർ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ...

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ 3000-ത്തിലധികം സ്കൂൾ അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ

0
പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ...

പട്ടാപ്പകൽ വാഴക്കുല മോഷണം : രണ്ട് പേർ പിടിയിൽ

0
കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന...