കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ കാര്യങ്ങൾ നടക്കൂവെന്ന് കെ.സി വേണുഗോപാൽ എംപി. വിഷയത്തിൽ കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായ നയമുണ്ടെന്നും എല്ലാവരുടെയും ആശങ്ക പരിഹരിച്ചുകൊണ്ട് മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നും കെ.സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു. ‘കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇവയെല്ലാം പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഇത്തരം ആശങ്കകളെല്ലാം പരിഹരിച്ച് മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകൂ. വിഷയത്തിൽ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫ് മുന്നണിക്കും വ്യക്തമായ നിലപാടുണ്ട്. ദേശീയതലത്തിലെ തീരുമാനം എന്തായിരിക്കുമോ അത് തന്നെയാണ് കേരളത്തിലും നടക്കുക’- കെ.സി വ്യക്തമാക്കി.

ഖനനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സമയമെടുക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വില കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. നയപരമായ കാര്യങ്ങൾ പാർട്ടിക്കകത്ത് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...