ബ്ലാക്ക്മാൻ മോഡൽ ആക്രമണം ; കണ്ണൂർ തേർത്തല്ലി ഗ്രാമത്തിന്റെ ഉറക്കം കെടുത്തി അജ്ഞാതൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഒരിടവേളയ്ക്കുശേഷം വീണ്ടും ബ്ലാക്ക്മാൻ മോഡൽ ആക്രമണം. രാത്രി സഞ്ചാരിയായ ഒരു അജ്ഞാതൻ കണ്ണൂരിലെ ഒരു ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തുകയാണ്. ആലക്കോട് തേർത്തല്ലിയിലാണ് മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചെത്തി ഒരാൾ ഭീതി വിതയ്ക്കുന്നത്. സന്ധ്യമയങ്ങിയാൽ പിന്നെ പുറത്തിറങ്ങാൻ പേടിക്കും തേർത്തല്ലി കോടോപളളിയിലുളളവർ. എപ്പോഴാണ്,എവിടെയാണ് മുഖംമൂടി ധരിച്ചൊരാൾ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയില്ല. അടിവസ്ത്രം മാത്രം ധരിച്ചൊരാൾ. ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടിയെത്തും. വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അർധരാത്രിയും പുലർച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. രാത്രി ചായ കുടിച്ച് വെള്ളം പുറത്തേക്ക് ഒഴിക്കുമ്പോഴാണ് പ്രദേശവാസിയായ കുഞ്ഞമ്മ അജ്ഞാതനെ കാണുന്നത്. അലറി വിളിച്ചതോടെ രൂപം ഓടി. ജനലിലേക്ക് മുഖം വെച്ച് തുറിച്ച് നോക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടതെന്ന് പ്രദേശവാസിയായ കുഞ്ഞമ്മ പറഞ്ഞു.

അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം. വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. തുടക്കത്തിൽ നാട്ടുകാർ അത്ര കാര്യമാക്കിയില്ല. എന്നാൽ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് തെരച്ചിലാണ് ഇപ്പോള്‍. അ‍ജ്ഞാതൻ ഇനിയുമിറങ്ങിയാൽ പിടിക്കാൻ ആലക്കോട് പോലീസും നിരീക്ഷണത്തിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും

0
ന്യൂഡല്‍ഹി: പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. അസമും ഒഡീഷയും ഉള്‍പ്പടെയുള്ള...

പരപ്പനങ്ങാടി – നാടുകാണി സംസ്ഥാനപാതയിൽ പാണക്കാട് വൻ മണ്ണിടിച്ചിൽ

0
മലപ്പുറം: പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടയ്പാലത്താണ് സംഭവം....

പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ : പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു....

കാവേരി നദീജല തർക്കം : തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

0
ചെന്നൈ : കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും....