തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് പ്രതിഷേധ ഞായർ ആചരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങളിലും വികാർ ജനറൽ ഫാ.യൂജിൻ പെരേരക്കെതിരെ കേസ് എടുത്തതിനുമെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് പ്രതിഷേധ ഞായർ ആചരിക്കും. കേരളാ ലാറ്റിൻ കത്തോലിക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനാചരണം. സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുമ്പോൾ, സഭയെ അപമാനിക്കാനും, കേസുകളിൽ കുരുക്കി നിശ്ശബ്ദരാക്കാനുമാണ് ശ്രമം എന്നാണ് വിമർശനം. ഇത് സംബന്ധിച്ച അറിയിപ്പ് കു‍ബാനയ്ക്കിടെ വായിക്കും. രൂപതകളും ഇടവകകളും സംഘടനകളും കേന്ദ്രീകരിച്ചു പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് സംയുക്ത പ്രതികരണ സംഗമങ്ങൾ നടത്താനും ആഹ്വാനം ഉണ്ട്.
ശനിയാഴ്ച പുതുക്കുറിച്ചി ഫെറോനയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വിഴിഞ്ഞം സമരത്തിന്റെ ഒന്നാം വാർഷിക പരിപാടികൾ പങ്കെടുക്കാൻ ആഹ്വാനം ചെയ്തുള്ള ആർച്ച് ബിഷപ്പിന്റെ സർക്കുലറും ഇന്ന് പള്ളികളിൽ വായിക്കും.

മുതലപ്പൊഴി അപകടത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പേരിലാണ് ലത്തീൻ സഭാ വികാരി ജനറലിനെതിരെ കേസെടുത്തത്. മന്ത്രിമാരെ മുതലപ്പൊഴിയിൽ തടഞ്ഞതിന് പിന്നാലെയാണ് വൈദികൻ യൂജിൻ പേരെരക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തത്. റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെയും കേസുണ്ട്. മുതലപ്പൊഴി അപകടത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിൻ്റെ പേരിൽ ലത്തീൻ സഭാ വികാരി ജനറലിനെതിരെ കേസ് എടുത്തതിൽ തർക്കം രൂക്ഷമാണ്. സർക്കാറിന്റെ തിരക്കഥ അനുസരിച്ചാണ് കേസെന്ന് വികാരി ജനറൽ യൂജിൻ പെരേര കുറ്റപ്പെടുത്തി. ഷോ കാണിക്കരുതെന്ന് മന്ത്രിമാർ പ്രതിഷേധക്കാരോട് പറഞ്ഞതാണ് പ്രശ്നം വഷളാക്കിയതെന്ന നിലപാടിലാണ് ലത്തീൻ രൂപത നേതൃത്വം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...